Follow the News Bengaluru channel on WhatsApp

ചലച്ചിത്ര സംവിധായകൻ കുമാര്‍ സാഹ്‌നി അന്തരിച്ചു

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

1940 ഡിസംബർ ഏഴിന് ലർക്കാനയിലാണ് ജനനം. പിന്നീട് കുടുംബസമേതം മുംബെെയിലേയ്ക്ക് താമസം മാറ്റി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ സാഹ്നി പ്രശസ്ത സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ ശിഷ്യൻ ആയിരുന്നു. പിന്നീട്, സാഹ്നി ഫ്രാൻസിലേക്ക് പോകുകയും റോബർട്ട് ബ്രെസന്റെ കൂടെ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു.

1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി. സിനിമാലോകത്തെ നിരവധി പേരാണ് അനുശോചനം അറിയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.