Follow the News Bengaluru channel on WhatsApp

വനിതാ പ്രീമിയർ ലീഗ്; യുപി വാരിയേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയം

വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, യുപി വാരിയേഴ്‌സിനെ രണ്ട് റൺസിന് പരാജയപ്പെടുത്തി. ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 17-ാം ഓവറിൽ മൂന്ന് നിർണായക വിക്കറ്റുകൾ ഉൾപ്പെടെ അഞ്ച് വിക്കറ്റ് വീഴ്ത്തി മലയാളി താരം എസ്. ആശ ആർസിബിയുടെ താരമായി.

ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരം മുംബൈ ഇന്ത്യൻസിന് അനുകൂലമായതുപോലെ 2024 ലെ രണ്ടാം മത്സരവും അവസാന പന്തിൽ അവസാനിച്ചു. 158 റൺസ് പിന്തുടർന്ന യുപിക്ക് 49/3 എന്ന നിലയിൽ നിന്ന് 125/4 എന്ന നിലയിലേക്ക് ടീമിനെ എത്തിച്ച ഗ്രേസ് ഹാരിസിൻ്റെയും, ശ്വേത സെഹ്‌റാവത്തിൻ്റെയും മികച്ച കൂട്ടുകെട്ടിൻ്റെ പിൻബലത്തിൽ അവസാന ഒമ്പത് പന്തിൽ 11 റൺസ് വേണ്ടിവന്നു.

നേരത്തെ, ടോസ് നേടിയ യുപി വാരിയേഴ്സ് ക്യാപ്റ്റൻ അലിസ ഹീലി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. എസ്. മേഘനയുടെയും (44 പന്തിൽ 53) റിച്ച ഘോഷിന്‍റെയും (37 പന്തിൽ 62) അർധ സെഞ്ചുറികൾ ആർസിബിയെ 20 ഓവറിൽ 157/6 എന്ന സ്കോറിലെത്തിച്ചു.

മത്സരത്തിൽ ആർസിബി പൂർണമായും സമ്മർദ്ദത്തിൽ നിന്ന സമയത്ത് നിർണായകമായ വിക്കറ്റുകൾ വീഴ്ത്തിയാണ് ആശ കേരളത്തിന്റെ പ്രൗഡി വാനോളം ഉയർത്തിയത്. മത്സരത്തിന്റെ പതിനാറാം ഓവർ വരെ വളരെ ശക്തമായ നിലയിലായിരുന്നു യുപി വാരിയർസ്. എന്നാൽ പതിനേഴാം ഓവറിൽ ആശ ബോളിംഗ് ക്രീസിലെത്തുകയും യുപിയുടെ പ്രധാനപ്പെട്ട അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.