Follow the News Bengaluru channel on WhatsApp

അമേരിക്കയിലെ ഇന്ത്യന്‍ വംശജനായ എഞ്ചിനീയര്‍ക്ക് ടെക്‌സാസിലെ പരമോന്നത അക്കാദമിക് ബഹുമതി

ടെക്സസിലെ ഏറ്റവും ഉയര്‍ന്ന അക്കാദമിക് ബഹുമതിക്കര്‍ഹനായി ഇന്ത്യന്‍ വംശജനായ എന്‍ജിനീയര്‍. കമ്പ്യൂട്ടർ എന്‍ജിനീയറും പ്രൊഫസറുമായ അശോക് വീരരാഘവനാണ് എന്‍ജിനീയറിങ്ങിലെ എഡിത്ത് ആന്‍ഡ് പീറ്റര്‍ ഒ’ഡൊണല്‍ അവാര്‍ഡിന് അര്‍ഹനായത്.

ചെന്നൈ സ്വദേശിയാണ് അശോക് വീരരാഘവന്‍. റൈസ് യൂണിവേഴ്‌സിറ്റി, ജോര്‍ജ്ജ് ആര്‍ ബ്രൗണ്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ ഇലക്‌ട്രിക്കല്‍, കമ്പ്യൂട്ടർ എന്‍ജിനീയറിങ് പ്രൊഫസറായി ജോലി ചെയ്തുവരുകയാണ്. ഇമേജിങ് സാങ്കേതികതയുമായി ബന്ധപ്പെട്ട വിപ്ലവകരമായ കണ്ടെത്തലുകള്‍ക്കാണ് ബഹുമതി ലഭിച്ചത്.

ഈ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും റൈസ് യൂണിവേഴ്‌സിറ്റി, കമ്പ്യൂട്ടേഷണല്‍ ഇമേജിങ് ലാബിലെ നിരവധി വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും കഴിഞ്ഞ ദശകത്തില്‍ നടത്തിയ നൂതന ഗവേഷണത്തിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

വൈദ്യശാസ്ത്രം, എന്‍ജിനീയറിങ്, ബയോളജിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ടെക്‌നോളജി ഇന്നവേഷന്‍ എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ടെക്‌സസിലെ ഗവേഷകര്‍ക്ക് വര്‍ഷം തോറും നല്‍കുന്നതാണ് പുരസ്‌ക്കാരം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.