Follow the News Bengaluru channel on WhatsApp

ജല വിതരണ ടാങ്കറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി

ബെംഗളൂരു: ബെംഗളൂരുവിൽ ജലവിതരണ ടാങ്കറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ബിബിഎംപി. വാട്ടർ ടാങ്കർ വില 2,000 രൂപ കടന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അമിത നിരക്ക് നിയന്ത്രിക്കുന്നതിനുള്ള ആദ്യപടിയാണിതെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. മാർച്ച്‌ ഏഴിനകം വാഹനങ്ങൾ ബിബിഎംപിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ നഗരത്തിൽ ജല വിതരണ ടാങ്കറുകളുടെ നിരക്ക് ഏകീകൃതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 ദിവസമായി വാട്ടർ ടാങ്കർ വില കുതിച്ചുയരുന്നതിനെക്കുറിച്ചുള്ള നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ ഏകീകൃത നിരക്ക് നിശ്ചയിക്കേണ്ടത് അനിവാര്യമാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

നഗരത്തിൻ്റെ ജല ആവശ്യത്തിൻ്റെ 25 ശതമാനം വാട്ടർ ടാങ്കറുകളിൽ നിറവേറ്റുന്നുണ്ടെന്നും വാട്ടർ ടാങ്കറുകൾക്ക് പരമാവധി വില നിശ്ചയിക്കാൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. നഗരത്തിൽ 3500-ലധികം വാട്ടർ ടാങ്കറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ രജിസ്ട്രേഷന് വേണ്ടി ഓൺലൈൻ ആപ്പ് വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.