Follow the News Bengaluru channel on WhatsApp

ബിബിഎംപി ബജറ്റ് അവതരണം ഇന്ന്

ബെംഗളൂരു: ബിബിഎംപി ബജറ്റ് ഇന്ന് അവതരിപ്പിക്കുമെന്ന് ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. ബിബിഎംപി ധനകാര്യ വകുപ്പ് രാവിലെ 10.30ന് ടൗൺ ഹാളിൽ വെച്ച് ബജറ്റ് അവതരിപ്പിക്കും.

സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് പ്രദേശങ്ങളിലെ റോഡുകളുടെ വൈറ്റ് ടോപ്പിംഗിന് പണം അനുവദിക്കുന്നതിനായിരിക്കും ബജറ്റിൽ മുൻഗണന നൽകുക. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ സ്കൈഡെക്ക് നിർമ്മിക്കുന്നതിനും ബജറ്റ് ഫണ്ട് നീക്കിവെച്ചേക്കാം. തുരങ്കപാതകൾക്കുള്ള നിർദേശവും ബിബിഎംപി മുമ്പോട്ട് വെക്കും. അടുത്തിടെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഹെബ്ബാൾ ജംഗ്ഷനിൽ പൈലറ്റ് അടിസ്ഥാനത്തിൽ ടണൽ റോഡ് നിർമ്മിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും തുഷാർ ഗിരിനാഥ് പറഞ്ഞു.

2024-25 ലെ വസ്‌തുനികുതി ഉയർത്താൻ സാധ്യതയുണ്ട്. പരസ്യ നയവും പ്രീമിയം എഫ്എആറും പരിഷ്കരിച്ച് നികുതി വരുമാനത്തിലൂടെ ഈ വർഷം 2,000 കോടി രൂപ സമാഹരിക്കുമെന്നും തുഷാർ ഗിരിനാഥ് വിശദീകരിച്ചു. നികുതി ഇനത്തിൽ വർധന ഉണ്ടായാൽ, നഗരത്തിലെ കെട്ടിട വാടകയും വർധിക്കും. 1961ലെ കർണാടക ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആക്ടിൽ പ്രീമിയം എഫ്എആർ അനുവദിക്കുന്ന ഭേദഗതി സംസ്ഥാന സർക്കാർ ഇതിനകം തന്നെ നിയമസഭയിൽ പാസാക്കിയിട്ടുണ്ട്.

പൗരസമിതി ജീവനക്കാരുടെ ശമ്പളം നൽകാൻ 650 കോടി രൂപയും പൗരകർമികരുടെ ശമ്പളം നൽകുന്നതിന് 250 കോടി രൂപയും അനുവദിക്കും. കഴിഞ്ഞ വർഷം സ്പെഷ്യൽ കമ്മീഷണർ (ധനകാര്യം) ജയറാം റായ്പുരയാണ് ബജറ്റ് അവതരിപ്പിച്ചത്. ഈ വർഷത്തെ ബജറ്റ് സ്പെഷ്യൽ കമ്മീഷണർ (ധനകാര്യം) ശിവാനന്ദ കൽക്കേരി അവതരിപ്പിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.