Follow the News Bengaluru channel on WhatsApp

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം. തരം തിരിക്കാതെ കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. രണ്ടുസ്ഥലത്ത് തീപിടുത്തം ഉണ്ടായി. ഫയർഫോഴ്സ് സംഘം എത്തി തീയണക്കാൻ ശ്രമിക്കുകയാണ്. നാല് യൂണിറ്റ് സ്ഥലത്തുണ്ട്. ഉച്ചയ്‌ക്ക് 2.20 ന് പുഴയ്‌ക്ക് സമീപമാണ് ആദ്യ തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്.

നാല് ദിവസമായി മാലിന്യ കൂമ്പാരം പുകയുകയാണ്. പുക അണയ്‌ക്കാൻ 2 ഫയർ ഫോഴ്സ് യൂണിറ്റുകള്‍ 24 മണിക്കൂറും പ്ലാന്റില്‍ തുടർന്നിരുന്നു. ഇതിനിടെയാണ് തീ വ്യാപിച്ചത്. കഴിഞ്ഞവർഷം ഏകദേശം ഇതേസമയത്താണ് ബ്രഹ്മപുരം പ്ലാന്റിന് തീപിടിച്ചത്. ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ടവർ ചികിത്സ തേടി.

ബ്രഹ്മപുരത്തുനിന്ന് ഉയർന്ന വിഷപ്പുക ഒരാഴ്ചയോളം ജനജീവിതം ദുസ്സഹമാക്കി. ചുമയും ശ്വാസതടസവുമായി പലരും നിത്യരോഗികളായി മാറിയ അവസ്ഥയുമുണ്ടായി. 110 ഏക്കർ സ്ഥലത്ത് 25 ഏക്കർ പ്രദേശത്താണ് തീ പടർന്നത്. മാലിന്യത്തില്‍ നിന്ന് പുറപ്പെടുന്ന ഈഥെയ്ൻ, മീഥെയ്ൻ പോലെയുള്ള വാതകങ്ങളും തീപിടുത്തത്തിന് ആക്കം കൂട്ടുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.