Follow the News Bengaluru channel on WhatsApp

അനധികൃതമായി മരം മുറിച്ചു; ടെക് സ്ഥാപനത്തിനെതിരെ കേസ്

ബെംഗളൂരു: അനധികൃതമായി മരം മുറിച്ച ടെക് സ്ഥാപനത്തിനെതിരെ കേസെടുത്തു. വൈറ്റ്ഫീൽഡിലെ ജിആർ ടെക് പാർക്കിനും സലാർപുരിയ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനും എതിരെയാണ് കേസ്. പ്രദേശത്തെ 19 മരങ്ങൾ അനധികൃതമായി വെട്ടിയതായി ബിബിഎംപിയിലെ വനം വകുപ്പ് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

ഐടിപിഎൽ മെയിൻ റോഡിന് സമീപത്തെ 19 അശോക മരങ്ങളാണ് അനുമതിയില്ലാതെ മുറിച്ചത്. ടെക് പാർക്കിനും സലാർപുരിയ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് കോമ്പൗണ്ടിനും മുമ്പിലായി മരങ്ങൾ കാരണം മാലിന്യം വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ മുറിച്ചുനീക്കിയത്.

എന്നാൽ മരം മുറിച്ചതോടെ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയിരുന്നു. ഇതോടെയാണ് ബിബിഎംപി നടപടി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പിഴ അടക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടതായും ബിബിഎംപി ഉദ്യോഗസ്ഥർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.