Follow the News Bengaluru channel on WhatsApp

അനധികൃതമായി പ്രവർത്തിച്ച 20 ഹുക്ക ബാറുകൾ അടച്ചുപൂട്ടി

ബെംഗളൂരു: സംസ്ഥാനത്ത് ഹുക്ക ബാറുകൾ നിരോധിച്ചതിന് പിന്നാലെ ബെംഗളൂരുവിൽ വ്യാപക പരിശോധനയുമായി സിറ്റി പോലീസ്. ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിൻ്റെ (സിസിബി) നേതൃത്വത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധനത്തിനു ശേഷവും അനധികൃതമായി പ്രവർത്തിച്ച 20 ഹുക്ക ബാറുകൾ കണ്ടെത്തി അടച്ചുപൂട്ടിയതായി സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ പറഞ്ഞു.

സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 12 ലക്ഷം രൂപയിലധികം വിലവരുന്ന ഹുക്ക പോട്ടുകളടക്കമുള്ള വസ്തുക്കളും പിടിച്ചെടുത്തു.

സംസ്ഥാനത്ത് ഹുക്ക വിപണനവും ഉപയോഗവും നിരോധിച്ചു കഴിഞ്ഞ ആഴ്ചയാണ് കർണാടക സർക്കാർ നിയമസഭയിൽ ബിൽ പാസാക്കിയത്. 21 വയസ്സിൽ താഴെയുള്ളവർക്ക് സിഗരറ്റ് വിൽപന നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി ഹുക്ക പാർലറുകൾ നടത്തുന്ന ഉടമകൾക്ക് മൂന്നു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലാണ് പുതിയ നിയമം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.