Follow the News Bengaluru channel on WhatsApp

കടലിൽ നാവികസേനയുടെ മയക്കുമരുന്ന് വേട്ട; 3,300 കിലോ നിരോധിത ലഹരി ഉത്പനങ്ങൾ പിടികൂടി

ഇന്ത്യൻ നാവികസേന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുമായി ചേർന്ന് കടലിൽ നടത്തിയ ഓപ്പറേഷനിൽ 3300 കിലോഗ്രാം ലഹരി കള്ളക്കടത്ത് പിടികൂടി. 3089 കിലോഗ്രാം ചരസും 158 കിലോഗ്രാം മെത്താംഫെറ്റാമൈനും 25 കിലോഗ്രാം മോർഫിനുമാണ് പിടികൂടിയത്. ലഹരിയുമായി എത്തിയ ബോട്ട് പോർബന്തർ തീരത്ത് നാവികസേന പിടിച്ചെടുക്കുകയായിരുന്നു.

കടലിൽ നിരീക്ഷണ ദൗത്യത്തിൽ ഏർപ്പെട്ട പി 81 എല ആർ എം ആർ വിമാനത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ഇതേ തുടർന്ന് കടലിൽ വിന്യസിച്ച നാവികസേനാ കപ്പൽ സംശയാസ്പദ സാഹചര്യത്തിൽ എത്തിയ ബോട്ട് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടികൂടിയ ബോട്ട് അതിലെ ജീവനക്കാർ സഹിതം എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്ക് കൈമാറിയതായി ഇന്ത്യൻ നാവികസേന അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.