Follow the News Bengaluru channel on WhatsApp

വനിതാ പ്രീമിയർ ലീഗ്; ആർസിബിക്ക് തുടർച്ചയായ രണ്ടാം ജയം

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയൻ്റ്സിനെ എട്ട് വിക്കറ്റിനാണ് തോല്പിച്ചത്. 27 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയും 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും ആർസിബിയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. രേണുകയാണ് കളിയിലെ താരം.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ആർസിബിയുടെ ബൗളിംഗ്. കൃത്യതയോടെ പന്തെറിഞ്ഞ ആർസിബി ബൗളർമാർ ഗുജറാത്തിനെ ക്രീസിൽ തളച്ചിട്ടു. ബെത്ത് മൂണി (8), ഫീബി ലിച്ച്ഫീൽഡ് (5), വേദ കൃഷ്ണമൂർത്തി (9), ആഷ്ലി ഗാർഡ്നർ (7), കാതറിൻ ബ്രൈസ് (3) എന്നിവർ ഒറ്റയക്കത്തിനു പുറത്തായി. ഓപ്പണിംഗിലെത്തിയ ഹർലീൻ ഡിയോൾ 22 റൺസ് നേടിയെങ്കിലും 31 പന്തുകൾ നേരിട്ടു. 25 പന്തിൽ 31 റൺസ് നേടിയ ഡയലൻ ഹേമലതയാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ.

സ്നേഹ് റാണ 10 പന്തിൽ 12 റൺസ് നേടി. രേണുക സിംഗിനൊപ്പം 4 ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫി മോളിന്യൂവും ആർസിബി ബൗളിംഗിൽ തിളങ്ങി. സബ്ബിനേനി മേഘന (28 പന്തിൽ 36), എലിസ് പെറി (14 പന്തിൽ 23) എന്നിവർ ചേർന്ന് ആർസിബിയെ വിജയത്തിലേക്ക് നയിച്ചു. രണ്ട് മത്സരങ്ങളും വിജയിച്ച ആർസിബി പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനും രണ്ട് പോയിന്റുകളുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.