Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷം; ടാങ്കർ ജലത്തിന്റെ നിരക്കിൽ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷം. കുടിക്കാനും കുളിക്കാനും പാചകത്തിനും വെള്ളമില്ല. വെള്ളം നിറച്ച ടാങ്കർ ലോറികൾക്കായി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിലാണ് നഗരത്തിലുള്ളവർ. ഈ അവസരം മുതലെടുത്ത് ടാങ്കർ ജലനിരക്ക് പ്രതിദിനം വർധിപ്പിക്കുകയാണ് സ്വകാര്യ ഏജന്റുമാർ.

ടാങ്കറുകൾ വഴി വിതരണം ചെയ്യുന്ന വെള്ളത്തിൻ്റെ വില ആഴ്ചകളായി വർധിക്കുകയാണ്. നഗരത്തിലെ 60 ശതമാനം വീടുകളും ആശ്രയിക്കുന്നത് ടാങ്കർ ജലമാണ്. കാവേരി ജലവിതരണമില്ലാത്ത മേഖലകളിൽ ബെംഗളൂരു ജലഅതോറിറ്റി (ബിഡബ്ലുഎസ്എസ്ബി) ടാങ്കറുകളിൽ ദിവസം ഒരു നേരം ശുദ്ധജലവിതരണം ചെയ്യുന്നുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുന്നില്ല.

10,000 ലീറ്റർ ടാങ്കർ ജലത്തിനു നേരത്തെ 750 രൂപവരെയായിരുന്നെങ്കിൽ ഇപ്പോൾ 1000 രൂപയിൽ അധികം നൽകണം. കുഴൽക്കിണറുകൾ വറ്റിയതോടെ ടാങ്കർ വെള്ളത്തെ ആശ്രയിച്ചാണ് ഭൂരിഭാഗം അപ്പാർട്മെന്റുകൾ, ഹോട്ടലുകൾ, പേയ്ങ് ഗസ്റ്റ് സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവ പ്രവർത്തിക്കുന്നത്. വിലയുള്ള 12,000 ലിറ്റർ വാട്ടർ ടാങ്കറിന് ഇപ്പോൾ 2,850 രൂപ വരെ നൽകണം.

ഔട്ടർ റിംഗ് റോഡിന് (ഒആർആർ) പുറമെയുള്ള പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതൽ ജലക്ഷാമം ബാധിച്ചതെന്ന് ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ പറഞ്ഞു. മിക്ക കുഴൽക്കിണറുകളും വറ്റിയതിനാൽ വാട്ടർ ടാങ്കറുകളെ ആശ്രയിക്കുകയല്ലാതെ മറ്റ് മാർഗമില്ല. ടാങ്കറുകൾ ഈടാക്കുന്ന ഭാരിച്ച വില കാരണം, പ്രതിമാസം 5,000 രൂപയിലധികം വെള്ളത്തിനായി നഗരത്തിൽ താമസിക്കുന്നവർക്ക് ചെലവഴിക്കേണ്ടിവരുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.