Follow the News Bengaluru channel on WhatsApp

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്നാരംഭിക്കും; മത്സരത്തിന് നാലു മലയാളചിത്രങ്ങള്‍

ബെംഗളൂരു : പതിനഞ്ചാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം. വൈകീട്ട് വിധാൻസൗധയിൽ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ജബ്ബാർ പട്ടേൽ, കന്നഡ ചലച്ചിത്രതാരം ശിവരാജ്കുമാർ, ബംഗ്ലാദേശ് നടൻ അസ്മേരി, ചെക്ക് ചലച്ചിത്ര നിരൂപകനും അക്കാദമിഷ്യനുമായ വിയേര ലാംഗറോവ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ് അവതരിപ്പിക്കുന്ന കലാപരിപാടി അരങ്ങേറും. അതിനുശേഷം ഉദ്ഘാടന ചിത്രമായ ലൂയിസി സംവിധാനം ചെയ്ത സ്വിസ് കോമഡി സിനിമ ‘ബോഷർ ടിസിനോ’ പ്രദര്‍ശിപ്പിക്കും.

മാര്‍ച്ച് ഏഴ് വരെ നീളുന്ന ചലച്ചിത്രോത്സവത്തിൽ 50-ലധികം രാജ്യങ്ങളിൽനിന്നായി 180 സിനിമകൾ പ്രദര്‍ശിപ്പിക്കും. രാജാജിനഗർ ഒറിയോൺ മാളിലെ പി.വി.ആർ. സിനിമാസിലെ 11 സ്‌ക്രീനുകളിലും ചാമരാജ്‌പേട്ട് ഡോ. രാജ്കുമാർ ഓഡിറ്റോറിയത്തിലും ബനശങ്കരി സെക്കൻഡ് സ്റ്റേജിലെ സുചിത്ര ഫിലിം സൊസൈറ്റിയിലുമാകും സിനിമകളുടെ പ്രദർശനം.

കന്നഡ, ഇന്ത്യൻ, ഏഷ്യൻ, സമകാലീന ലോകസിനിമ എന്നീ വിഭാഗങ്ങളില്‍ മത്സരമുണ്ടാകും. നാലു മലയാളസിനിമകൾ മത്സരത്തിനുണ്ടാകും. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ, ഗണേഷ് രാജ് സംവിധാനംചെയ്ത പൂക്കാലം, അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത, ഫാസിൽ റസാക്കിന്റെ തടവ് എന്നിവയാണ് മത്സരത്തിനുള്ള മലയാളം സിനിമകൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.