ലോക്സഭ തിരഞ്ഞെടുപ്പ്; നടൻ ഗോവിന്ദ ശിവസേന സ്ഥാനാർഥിയായേക്കും
ലോക്സഭ തിരഞ്ഞെടുപ്പിൽ ബോളിവുഡ് നടൻ ഗോവിന്ദ മുംബൈ നോർത്ത് വെസ്റ്റിൽ ശിവസേന സ്ഥാനാർഥിയായേക്കും. ഗോവിന്ദയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തും. സിറ്റിംഗ് എംപി മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ശിവസേനയുടെ നീക്കം. എംപി ഗജാനന്ത് കീർത്തിക്കറാണ് പിന്മാറിയത്.
ഷിന്‍ഡെയുടെ സാന്നിധ്യത്തിലാവും ഗോവിന്ദയുടെ പാര്‍ട്ടി പ്രവേശനം. മണ്ഡലത്തില്‍ പ്രായം പരിഗണിച്ചാണ് ഗജാനന്‍ കിര്‍തികറിനെ മാറ്റിയതെന്ന് ശിവസേന നേതാക്കള്‍ പറഞ്ഞു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് മുംബൈ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോവിന്ദ ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാംനായിക്കിനെ പരാജയപ്പെടുത്തി ലോക്‌സഭയില്‍ എത്തിയിരുന്നു.
The post ലോക്സഭ തിരഞ്ഞെടുപ്പ്; നടൻ ഗോവിന്ദ ശിവസേന സ്ഥാനാർഥിയായേക്കും appeared first on News Bengaluru.