Follow the News Bengaluru channel on WhatsApp

സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശവുമായി ലുലു വാക്കത്തോൺ

ബെംഗളൂരു: സമത്വത്തിന്റെയും വനിതാ ശാക്തീകരണത്തിന്റെയും പ്രധാന്യം വിളിച്ചോതി ബെംഗളൂരുവിലെ വീഥികൾ ജനസാ​ഗരമായി ഒഴുകി. രാജാജി ന​ഗർ ലുലു മാളിൽ നിന്ന് മാ​ഗഡി റോഡിലൂടെ വനിതാ ദിന സന്ദേശം ഉയർത്തികാട്ടിയുള്ള പോസ്റ്ററുകളുമായാണ് ജനം അണിനിരന്നത്. സ്ത്രീകളും കുട്ടികളും പുരുഷൻമാരും അടക്കം നിരവധി പേർ ലുലു വാക്കത്തോണിൽ ഭാ​ഗമായി. വെല്ലുവിളികളെ അതിജീവിച്ച് വിവിധ മേഖലകളിൽ മുൻനിരയിലെത്തിയ വനിതകളെ ആദരിച്ചും, സ്ത്രീകൾ നേതൃനിരയിലേക്ക് വരേണ്ടതിന്റെ പ്രാധാന്യം ഉയർത്തികാട്ടിയുമായിരുന്നു ലുലു വാക്കത്തോൺ. അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ലുലു വാക്കത്തോൺ അസിസ്റ്റന്റ് കമ്മീഷ്ണർ സദാനന്ദ എ ടിപ്പനവർ ഫ്ലാ​ഗ് ഓഫ് ചെയ്തു.

ന​ഗരത്തിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ നൂറ് കണക്കിന് പേർ വാക്കത്തോണിൽ പങ്കെടുത്തു. മൂന്ന് കിലോമീറ്റർ നീണ്ടതായിരുന്നു വാക്കത്തോൺ. ഫിറ്റ്നസ് ക്വീൻ വനിതാ അശോക്, ബോഡി ബിൽഡർ മമത അടക്കം വിവിധ മേഖലകളിൽ പ്രാ​ഗത്ഭ്യം തെളിയിച്ച വനിതകളെ പ്രത്യേകം ചടങ്ങിൽ ആദരിച്ചു. വനിതാപ്രധാന്യം മുൻനിർത്തിയുള്ള ലുലു വാക്കത്തോൺ മാതൃകാപരമെന്നും കൂടുതൽ വനിതകൾ നേതൃനിരയിലേക്ക് വളർന്നുവരേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാമെന്നും എസിപി സദാനന്ദ എ ടിപ്പനവർ ഉദ്ഘാടന ചടങ്ങിനിടെ പറഞ്ഞു. സുംബ, ഡാൻസ്, ഫിറ്റ്നസ് പരിപാടികൾ, കുട്ടികൾക്കായി പ്രത്യേക പരിപാടി എന്നിവ സംഘടിപ്പിച്ചിരുന്നു. വാക്കത്തോൺ ഫീനീഷ് ചെയ്തവർക്ക് മെഡലും സർട്ടിഫിക്കറ്റുകളും നൽകി. ഇതിന് പുറമേ, അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാ​ഗമായി സ്ത്രീകൾക്കായി പ്രത്യേക ബോളിങ്ങ് ടൂർണമെന്റും ലുലു ഒരുക്കിയിരുന്നു. വിജയികൾക്ക് അരലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങളാണ് ലഭിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.