Follow the News Bengaluru channel on WhatsApp

ചരിത്ര നേട്ടത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ്; ഇരുന്നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആദ്യ മലയാള ചിത്രം

സൗഹൃദത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥ പറയുന്ന മഞ്ഞുമ്മല്‍ ബോയ്സ് മലയാള സിനിമാ ചരിത്രത്തില്‍ പുതു ചരിത്രം കുറിച്ചു. ആഗോളതലത്തില്‍ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ബോക്സ് ഓഫീസില്‍ ഇപ്പോഴും കുതിപ്പ് തുടരുന്നതിനിടെയാണ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്നാട് അടക്കമുളള മറ്റ് സംസ്ഥാനങ്ങളിലും മികച്ച കയ്യടിയാണ് ചിത്രം നേടിയത്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റര്‍ നിറഞ്ഞ് മുന്നേറുകയാണ്.

സംവിധായകൻ ചിദംബരം ജാനേമൻ എന്ന ചിത്രത്തിന് ശേഷം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് വിനോദയാത്ര പുറപ്പെടുന്നതും അവര്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ചെകുത്താന്‍റെ അടുക്കള, ‍‍ഡെവിള്‍സ് കിച്ചണ്‍, ഗുണ കേവ്സ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന കൊടൈക്കനാലിലെ നിഗൂഢതകള്‍ നിറഞ്ഞ ഗുഹയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കി വിശ്വസനീയമായി ചിത്രം അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ഒരു ആകര്‍ഷണം. ചിത്രം കണ്ടിറങ്ങിയ ഒരോ പ്രേക്ഷകനും സിനിമയെയും അഭിനേതാക്കളെയുമെല്ലാം വാനോളം പുകഴ്ത്തിയാണ് തിയറ്റര്‍ വിട്ടത്.

തമിഴ്‍നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 50 കോടിയില്‍ അധികം നേടിയിരുന്നു. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം ഇത്തരം നേട്ടത്തിലെത്തുന്നത്. വലിയ സ്വീകാര്യതയാണ് കേരളത്തിന് പുറത്ത് ചിത്രം നേടുന്നത്. കര്‍ണാടകയില്‍ നിന്ന് ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്‍സ് നേടിയിരിക്കുന്നു എന്നതാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസ്റ്റിംഗ് നടത്തിയിരിക്കുന്നത് നടൻ ഗണപതിയാണ്. സംഗീതം സുഷിൻ ശ്യാമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.