Follow the News Bengaluru channel on WhatsApp

കർണാടകയിൽ വേനൽച്ചൂട് വർധിക്കുന്നു; മുൻകരുതൽ നടപടികൾ നിർദേശിച്ച് ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ നിർദേശിച്ച് ആരോഗ്യവകുപ്പ്. സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആശുപത്രികളിൽ മരുന്നുകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ  ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ജില്ലാ ആരോഗ്യ ഓഫീസർമാർക്ക് നിർദേശം നൽകി. സൂര്യാഘാതം, മൈഗ്രേൻ, ചർമ്മരോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ വർധിക്കാൻ സാധ്യതയുള്ളതായി അദ്ദേഹം പറഞ്ഞു.

വൈറൽ അണുബാധകളും വർദ്ധിക്കുന്നതായി മന്ത്രി പറഞ്ഞു. നിലവിൽ പരമാവധി താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ജോലിസ്ഥലത്ത് തണുത്ത കുടിവെള്ളം ഉറപ്പാക്കണമെന്നും പ്രതിദിനം 2 ലിറ്ററിൽ കൂടുതൽ ജലം കുടിക്കാൻ ആളുകൾ തയാറാകണമെന്നും നിർദേശിച്ചു. ചൂട് വർധിക്കുന്ന ഉച്ച സമയങ്ങളിൽ പുറം ജോലികൾ ഒഴിവാക്കാൻ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി.

തൊഴിലാളികൾക്കായി താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കാൻ തൊഴിലുടമകളോട് നിർദേശിച്ചു. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കായി വിശ്രമ ഇടവേളകൾ വർദ്ധിപ്പിക്കുക, ചൂട് കൂടുതലുള്ള സമയങ്ങളിൽ ജോലികൾ ഏൽപ്പിക്കുമ്പോൾ തൊഴിലാളികളുടെ ആരോഗ്യസ്ഥിതി പരിഗണിക്കുക, ഇളം നിറമുള്ള, നീളൻ കൈയുള്ള വസ്ത്രങ്ങൾ ധരിക്കാനും തല മറയ്ക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ചൂടിനെതിരെ ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുകയും ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ പ്രത്യാഘാതങ്ങളെയും സംരക്ഷണ നടപടികളെയും കുറിച്ചുള്ള വിവര സാമഗ്രികളും പരിശീലനവും നൽകുകയും ചെയ്യണമെന്ന് ജില്ലാ അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.