Follow the News Bengaluru channel on WhatsApp

മോഹിനിയാട്ടം ഇനി ആൺകുട്ടികള്‍ക്കും പഠിക്കാം; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം

ഡോ. ആര്‍എല്‍വി രാമകൃഷ്ണന് ജാതി, ലിംഗ അധിഷേപം നേരിട്ടതിന് പിന്നാലെ, ചരിത്ര തീരുമാനമെടുക്കാൻ ഒരുങ്ങി കേരള കലാമണ്ഡലം. ഇനി മുതൽ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ അവസരമൊരുക്കുന്നതാണ് സുപ്രധാന തീരുമാനം. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിലെടുക്കും.

ജൻഡർ ന്യൂട്രൽ സ്ഥാപനമായാണ് കലാമണ്ഡലം മുന്നോട്ട് പോകുന്നത്. ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതിനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നടക്കാനിരിക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വയക്കും,’ വൈസ് ചാൻസലർ ബി. അനന്തകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ ദിവസം കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാൻ ആര്‍എല്‍വി രാമകൃഷ്ണന് അവസരം ഒരുക്കിയതിന് പിന്നാലെയാണ് ഈ നിർണ്ണായക തീരുമാനം വരുന്നത്. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയാധിക്ഷേപത്തിന്റെ പിന്നാലെ കലാമണ്ഡലം വിദ്യാർഥി യൂണിയനാണ് രാമകൃഷ്ണനെ നൃത്തമവതരിപ്പിക്കാന്‍ ക്ഷണിച്ചത്.

നൂറിലേറെ വിദ്യാർഥിനികളാണ് നിലവിൽ കലാമണ്ഡലത്തിൽ നൃത്തം അഭ്യസിക്കുന്നത്. എട്ടാം ക്ലാസു മുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരം ഇവിടെയുണ്ട്. അടുത്ത അധ്യയന വർഷം മുതൽ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് പരിപാടിക്ക് ശേഷം ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

രാമകൃഷ്ണനെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ പരാമർശം. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിലെ പരാമർശങ്ങളാണ് വിവാദമായിത്. വിവിധ ഭാഗങ്ങളിൽ നിന്ന് സത്യഭാമയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.