Follow the News Bengaluru channel on WhatsApp

മുംബൈ ഹുക്ക ബാറില്‍ റെയ്ഡ്; റിയാലിറ്റി ഷോ താരം മുനാവര്‍ ഫാറൂഖി പിടിയില്‍

മുംബൈയിലെ ഹുക്ക ബാറില്‍ നടന്ന റെയ്ഡില്‍ കൊമേഡിയനും റിയാലിറ്റി ടിവി താരവുമായ മുനാവര്‍ ഫാറൂഖി അടക്കം 14 പേര്‍ പിടിയില്‍. ജാമ്യം ലഭിക്കുന്ന വകുപ്പായതിനാല്‍ നോട്ടീസ് നല്‍കി ഫറൂഖിയെ പോലീസ് മോചിപ്പിച്ചു. നിലവില്‍ ഫറൂഖി അടക്കമുള്ളവർക്കെതിരെ MRA മാർഗ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

മഹാരാഷ്‌ട്രയില്‍ ഹൂക്ക പാർലറുകള്‍ക്ക് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബാറുകളില്‍ പോലീസ് റെയ്ഡ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മുംബൈയിലെ ഫോർട്ട് ഏരിയയിലുള്ള സബലൻ ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയത്. തുടർന്ന് 13 പേരെ കസ്റ്റഡിയിലെടുത്തു.

ടുബാക്കോ ഗുട്കയും ഹൂക്ക ഉത്പന്നങ്ങളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തിരുന്നു. 13,500 രൂപ വിലമതിക്കുന്ന ഒമ്പത് ഹൂക്കാപോസ്റ്റുകളും 4,400 രൂപയുമാണ് പോലീസ് കണ്ടെടുത്തത്. തുടർന്ന് COTPA ആക്‌ട് 2003 പ്രകാരം ഫറൂഖി ഉള്‍പ്പടെയുള്ളവർക്കെതിരെ കേസെടുക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.