Follow the News Bengaluru channel on WhatsApp

തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

സിപിഎമ്മിൻ്റെ പത്തനംതിട്ട ലോക്‌സഭാ സീറ്റ് സ്ഥാനാർത്ഥിയും മുൻ കേരള ധനമന്ത്രിയുമായ തോമസ് ഐസക്കിന് മസാല ബോണ്ട് നല്‍കിയ കേസില്‍ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആറാം തവണ നോട്ടീസ് അയച്ചു.

കേരളത്തിലെ വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 26ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്. പത്തനംതിട്ട മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാണ് തോമസ് ഐസക്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ അയച്ച സമൻസ് ചോദ്യം ചെയ്തു കൊണ്ട് തോമസ് ഐസക് സമർപ്പിച്ച ഹർജി മെയ് 22ന് പരിഗണിക്കും എന്ന് കോടതി വ്യക്തമാക്കിയതിന്റെ പിറ്റേന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തോമസ് ഐസക്കിന് അടുത്ത സമൻസ് അയച്ചിരിക്കുന്നത്.

മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഫണ്ട് വിനിയോഗിച്ചതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും കേസില്‍ തോമസ് ഐസക്കിന്റെ മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.

തോമസ് ഐസക്കിന് എന്തുകൊണ്ടാണ് വീണ്ടും സമൻസ് അയച്ചത് എന്ന് അറിയിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിർദേശം നല്‍കുകയും ചെയ്തിരുന്നു. കിഫ്‌ബി ഉദ്യോഗസ്ഥരും തോമസ് ഐസക്കും സഹകരിക്കാത്തതിനാല്‍ 2022 ഓഗസ്റ്റ് മുതല്‍ അന്വേഷണം തടസ്സപ്പെടുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.