Follow the News Bengaluru channel on WhatsApp

ബീച്ചില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

വർക്കല പാപനാശം ബീച്ചില്‍ കാണാതായ മെഡിക്കല്‍ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാപനാശം ഓവിനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം പാപനാശം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി അഞ്ചല്‍ സ്വദേശി അഖിലി (21) നെയാണ് കാണാതായത്.

ഇന്നലെ രാത്രി 7.15-ഓടെ പാപനാശം ബലി മണ്ഡപത്തിന് സമീപമായിരുന്നു അപകടം. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അഖിലിനെ കടലില്‍ കാണാതാകുകയായിരുന്നു. രാത്രി വൈകിയും കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായിരുന്നില്ല. താലൂക്ക് തഹസില്‍ദാർ, പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ പ്രൊഫസർമാര്‍ എന്നിവർ ഇന്നലെ രാത്രി സംഭവ സ്ഥലത്ത് എത്തിയിരുന്നു.

ഇന്ന് രാവിലെയോടെ വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചു. കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ തന്നെയാണ് തിരച്ചില്‍. ടൂറിസം പോലീസിന്റെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളുടെ സേവനവും പോലീസ് തേടിയിരുന്നു. ഉച്ചയോടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം പാപനാശം ഓവിനു സമീപം കരയ്ക്ക് അടിഞ്ഞ നിലയില്‍ കാണപ്പെട്ടത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.