Follow the News Bengaluru channel on WhatsApp

പൈപ്പുകളിൽ 31നകം എയറേറ്റർ സ്ഥാപിച്ചില്ലെങ്കിൽ നടപടി ഉറപ്പെന്ന് ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: മാർച്ച്‌ 31നകം വാട്ടർ പൈപ്പുകളിൽ എയറേറ്റർ സ്ഥാപിച്ചില്ലെങ്കിൽ നടപടി ഉറപ്പെന്ന് മുന്നറിയിപ്പുമായി ബിഡബ്ല്യൂഎസ്എസ്ബി. ജലക്ഷാമം നേരിടുന്ന ബെംഗളൂരുവിൽ വെള്ളം പാഴാകുന്നത് തടയാനുള്ള നടപടികളുടെ ഭാഗമായാണിത്. വ്യവസായ ശാലകൾ, അപ്പാർട്ട്മെൻ്റുകൾ, ഹോട്ടലുകൾ, റസ്റ്ററൻ്റുകൾ തുടങ്ങിയവയ്ക്കാണ് എയറേറ്റർ നിർബന്ധമാക്കിയത്.

പൈപ്പുകൾക്ക് എയറേറ്റർ ഘടിപ്പിക്കുന്നതിലൂടെ 60 മുതൽ 85 ശതമാനം വരെ വെള്ളം ലാഭിക്കാനാകുമെന്നാണ് ബിഡബ്യുഎസ്എസ്ബിയുടെ വിലയിരുത്തൽ. നിർദേശം പാലിക്കാത്ത സ്ഥലങ്ങളിൽ ബിഡബ്യുഎസ്എസ്ബി ഉദ്യോഗസ്ഥർ നേരിട്ടെത്തി പൈപ്പുകൾക്ക് എയറേറ്റർ ഘടിപ്പിക്കും. ഇതിൻ്റെ ചെലവ് അതാത് സ്ഥാപന ഉടമകളിൽനിന്ന് ഈടാക്കാനാണ് ബിഡബ്യുഎസ്എസ്ബിയുടെ തീരുമാനം. ഇതിനു പുറമെ 5000 രൂപ പിഴയും ചുമത്തും.

പൈപ്പുകളുടെ അഗ്രഭാഗത്ത് കാണുന്ന ചെറിയ അറ്റാച്ച്മെൻ്റുകളാണ് എയറേറ്റർ എന്ന് അറിയപ്പെടുന്നത്. വിപണിയിൽ 60 രൂപ മുതലാണ് എയറേറ്ററുകളുടെ വില.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.