Follow the News Bengaluru channel on WhatsApp

കുടകിലെ ലോഡ്ജിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കുടകിലെ ലോഡ്ജിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന സ്വദേശികളായ മേടപുരപ്പു രാജു (55), സ്വാതി (54) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയോടെയാണ് സോംവാർപേട്ടിലെ ലോഡ്ജിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ച മുറിയിൽ നിന്നും ധാരാളം ഉറക്കഗുളികകൾ പോലീസ് കണ്ടെത്തി.

ജനുവരി 4 മുതൽ ഇരുവരും ഇടക്കിടെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കാറുണ്ടായിരുന്നു. ദമ്പതികൾ ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് മുറിയെടുത്തിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.