Follow the News Bengaluru channel on WhatsApp

മത്സ്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം

ബെംഗളൂരു: മംഗളൂരുവിലെ മത്സ്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം. ബൈക്കംപാടി ഇൻഡസ്ട്രിയൽ ഏരിയയിലെ ഷിഹാർ എൻ്റർപ്രൈസസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള മീൻ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ 4.40ഓടെയാണ് സംഭവം. ആളപായമില്ല. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ഫയർഫോഴ്‌സിനെ തൊഴിലാളികൾ വിവരമറിയിച്ചിരുന്നു.

എന്നാൽ, ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും ഫാക്ടറിയുടെ മറ്റു ഭാഗങ്ങളിലേക്കും തീ പടർന്നിരുന്നു. ഏകദേശം നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനാഷ്ടങ്ങളുടെ കൃത്യമായ കണക്ക് നിലവിൽ ലഭ്യമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.