Follow the News Bengaluru channel on WhatsApp

രാമേശ്വരം കഫെ സ്ഫോടനം; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനത്തിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മുസമ്മിൽ ഷെരീഫ് ആണ് എൻഐഎയുടെ പിടിയിലായത്. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ നടന്ന ഐഇഡി സ്ഫോടനത്തിൽ പ്രതികളായ മറ്റു രണ്ട് പേർക്ക് ഷെരീഫ് ലോജിസ്റ്റിക് പിന്തുണ നൽകിയതായി എൻഐഎ കണ്ടെത്തിയിരുന്നു.

മാർച്ച് മൂന്നിനായിരുന്നു എൻഐഎ കേസ് ഏറ്റെടുത്തത്. സ്‌ഫോടനം നടത്തിയത് മുഖ്യപ്രതി മുസാവിർ ഷസീബ് ഹുസൈൻ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കർണാടകയിൽ 12 സ്ഥലങ്ങളിലും, തമിഴ്‌നാട്ടിൽ അഞ്ചിടത്തും, ഉത്തർപ്രദേശിൽ ഒരിടത്തും ഉൾപ്പെടെ എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കർണാടകയിലെ മാണ്ഡ്യ, ചിക്കമഗളൂരു, ബെംഗളൂരു, ശിവമോഗ എന്നിവിടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്.

ചിക്കമഗളൂരു സ്വദേശിയായ ഒരാളെ കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ മറ്റു രണ്ട് പ്രധാന പ്രതികളായ മുസാവിർ ഷസീബ് ഹുസൈനും അബ്ദുൾ മത്തീൻ താഹയും ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ എൻഐഎ ഊർജിതമാക്കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.