Follow the News Bengaluru channel on WhatsApp

നാഗര്‍കോവില്‍-കന്യാകുമാരി പാതയില്‍ അറ്റകുറ്റപ്പണി: ബെംഗളൂരു-കന്യാകുമാരി ഉൾപ്പെടെ 14 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം: ആരൽവായ്‌മൊഴി-നാഗർകോവിൽ–കന്യാകുമാരി സെക്‌ടറിൽ നിർമാണം നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ വീണ്ടും ട്രെയിൻ നിയന്ത്രണം ഏര്‍പ്പെടുത്തി. 11 ട്രെയിനുകൾ പൂർണമായും ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ 14 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്‌. ചില ട്രെയിനുകൾ വൈകിയോടും.

റദ്ദാക്കിയ ട്രെയിനുകൾ
●നാഗർകോവിൽ–- കന്യാകുമാരി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06643) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
●നാഗർകോവിൽ –-കൊച്ചുവേളി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06428) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
●തിരുനെൽവേലി–- നാഗർകോവിൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06642) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
● നാഗർകോവിൽ –-തിരുനെൽവേലി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06641) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
●നാഗർകോവിൽ– -തിരുനെൽവേലി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06643) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
●കന്യാകുമാരി– -കൊല്ലം മെമു (06773) ശനി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
● കന്യാകുമാരി– -കൊല്ലം മെമു(06773) ശനി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
● കൊല്ലം– -കന്യാകുമാരി മെമു (06772) ശനി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
● കൊല്ലം– -ആലപ്പുഴ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06770) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
● ആലപ്പുഴ– -കൊല്ലം അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06771) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
● കൊല്ലം–- തിരുവനന്തപുരം സെൻട്രൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ (06425) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി
● തിരുവനന്തപുരം സെൻട്രൽ– -നാഗർകോവിൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ(06435) വെള്ളി, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി.

ഭാഗികമായി റദ്ദാക്കി

● കെഎസ്ആർ ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് (16526 ) മാർച്ച് 28 മുതൽ 31 വരെ യാത്ര കൊച്ചുവേളിയിൽ അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം- കന്യാകുമാരി റൂട്ടിലെ യാത്ര റദ്ദാക്കും,

● കന്യാകുമാരി-കെഎസ്ആർ ബെംഗളൂരു എക്‌സ്‌പ്രസ് (16525) മാർച്ച് 29 മുതൽ ഏപ്രിൽ 1 വരെ കന്യാകുമാരിക്ക് പകരം കൊച്ചുവേളിയിൽ നിന്നും യാത്ര പുറപ്പെടും. ഈ ദിവസങ്ങളില്‍ കന്യാകുമാരി-തിരുവനന്തപുരം റൂട്ടിലെ യാത്ര റദ്ദാക്കും,


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.