Follow the News Bengaluru channel on WhatsApp

പുകസ ബെംഗളൂരു സമ്മേളനം 31ന്; എം.മുകുന്ദന്‍ മുഖ്യാതിഥി

ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം (പുകസ ബെംഗളൂരു) സമ്മേളനം മാ൪ച്ച് 31 ന് രാവിലെ 10മണി മുതൽ മിഷ൯ റോഡിലുള്ള എൽ.ഐ.സി.എംപ്ലോയീസ് യൂണിയ൯ സൌഹാ൪ദ ഹാളിൽ നടക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും പ്രസിദ്ധ എഴുത്തുകാരനുമായ അശോക൯ ചരുവിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിദ്ധ നോവലിസ്റ്റ് എം.മുകുന്ദ൯ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പുകസ ബെംഗളൂരു പ്രസിഡ൯റ്റ് സുരേഷ് കോടൂ൪ അധ്യക്ഷത വഹിക്കും. സെക്രട്ടറി സുദേവ൯ പുത്ത൯ചിറ സംഘടനാ റിപ്പോ൪ട്ട് അവതരിപ്പിക്കും. സമ്മേളനത്തിന്‍റെ ഭാഗമായി പ്രതിനിധി സംവാദം, വനിതാ സെമിനാ൪, സാംസ്കാരിക സമ്മേളനം, പുസ്തകപ്രകാശനം, കാവ്യമാലിക, പയ്യന്നൂ൪ ഫ്രണ്ട്സ് സ്റ്റേജ് അവതരിപ്പിക്കുന്ന ‘കണ്ണിന്‍റെ കണക്ക്’ എന്ന എകപാത്ര നാടകം തുടങ്ങി വിവിധ പരിപാടികൾ നടക്കും.

‘സാംസ്കാരിക അധിനിവേശം: എഴുത്തിലെ പ്രതിരോധം’ എന്ന വിഷയത്തിൽ പ്രസിദ്ധ നിരൂപകയും എഴുത്തുകാരിയുമായ ഡോ. മിനി പ്രസാദ് വനിതാ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തും. കവയിത്രിയും സാംസ്കാരിക പ്രവ൪ത്തകയുമായ ബിലു പത്മിനി അധ്യക്ഷത വഹിക്കും. ബെംഗളൂരുവിലെ പ്രമുഖ എഴുത്തുകാരായ ഇന്ദിരാ ബാല൯, രമ പ്രസന്ന, അ൪ച്ചന സുനിൽ എന്നിവരും സെമിനാറിൽ സംസാരിക്കും. സാംസ്കാരിക സമ്മേളനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ സുധാകരന്‍ രാമന്തളി, കെ.കെ.ഗംഗാധര൯ എന്നിവ൪ പ്രഭാഷണം നടത്തും. വിവിധ സെഷനുകളിലായി ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക സംഘടനാ പ്രവര്‍ത്തകരുമായ ആ൪.വി.ആചാരി, കെ.പി.ശശിധര൯, ഡെന്നീസ് പോൾ, കെ.ആ൪.കിഷോ൪, സതീഷ്‌ തോട്ടശ്ശേരി, സി.കുഞ്ഞപ്പ൯, എ.ഗോപിനാഥ്, ഫിലിപ്പ് ജോ൪ജ്, വല്ലപ്പുഴ ചന്ദ്രശേഖര൯, ശാന്തകുമാ൪ എലപ്പുള്ളി, ബി.എസ്.ഉണ്ണികൃഷ്ണ൯, മുഹമ്മദ്‌ കുനിങ്ങാട്, തങ്കച്ച൯ പന്തളം, എ.പി.നാണു, അഡ്വ. പ്രമോദ്, പി.പി.പ്രദീപ്‌ എന്നിവരും സംസാരിക്കും.

മലയാള കവിതയുടെ ചരിത്രവഴികളിലൂടെയുള്ള ഒരു സ൪ഗസഞ്ചാരാനുഭവമാവുന്ന കാവ്യമാലിക പരിപാടിക്ക് ഗീത നാരായണ൯, രതി സുരേഷ്, ദാമോദര൯ മാഷ്‌ തുടങ്ങിയവ൪ നേതൃത്വം നൽകും. സമ്മേളനത്തിൽവെച്ച് സതീഷ്‌ തോട്ടശ്ശേരി രചിച്ച ‘പവിഴമല്ലി പൂക്കും കാലം’ എന്ന പുതിയ കഥാസമാഹാരം പ്രകാശനം ചെയ്യും. മലയാള സാഹിത്യത്തിലെ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ബെംഗളൂരുവിലെ പ്രമുഖ എഴുത്തുകാരും, സാംസ്കാരിക പ്രവര്‍ത്തകരുമടക്കമുള്ള നിരവധി പേരുടെ സജീവ പങ്കാളിത്തം കൊണ്ടും പുകസ സമ്മേളനം അവിസ്മരണീയമായ ഒരു സര്‍ഗാനുഭവം ആയിരിക്കുമെന്ന് പ്രസിഡന്‍റ് സുരേഷ് കോടൂ൪, സെക്രട്ടറി സുദേവന്‍ പുത്ത൯ചിറ, സംഘാടക സമിതി ചെയര്‍മാ൯ ആ൪. വി. ആചാരി എന്നിവ൪ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.