സിദ്ധരാമയ്യക്കെതിരെ തെറ്റായ വാർത്ത പ്രചരിപ്പിച്ചു; റിപ്പബ്ലിക് ടിവി എഡിറ്റർക്കെതിരെ കേസ്
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യെക്കെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനു റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കേസെടുത്തു. റിപ്പബ്ലിക് ടിവിയുടെ കന്നഡ പതിപ്പിന്റെ എഡിറ്റര്‍ നിരഞ്ജനെതിരെയും കേസെടുത്തിട്ടുണ്ട്.
വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചത് വഴി വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇരുവര്‍ക്കുമെതിരെയും കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് രവീന്ദ്ര നല്കിയ പരാതിയെ തുടര്‍ന്നാണ് ബെംഗളൂരു എസ്.ജെ പാര്‍ക്ക് പോലീസ് കേസെടുത്തത്. സിദ്ധരാമയ്യയുടെ വാഹനത്തിന് വഴിയൊരുക്കുന്നതിനായി എം.ജി റോഡില്‍ ഗതാഗതം നിര്‍ത്തിയെന്നും ആംബുലന്‍സ് തടഞ്ഞെന്നുമാണ് റിപ്പബ്ലിക് ടിവി കന്നഡ ബുധനാഴ്ച വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ പറഞ്ഞ സമയത്ത് സിദ്ധരാമയ്യ ബെംഗളൂരുവില്‍ ആയിരുന്നില്ലെന്നും മൈസൂരുവില്‍ ആയിരുന്നെന്നും പരാതിക്കാരന് ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് പൊതുജനങ്ങളെ തെറ്റായി സ്വാധീനിക്കുമെന്നും അദ്ദേഹം പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ നടപടി ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.