Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ മാധ്യമപ്രവർത്തകയ്ക്ക് നേരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ മാധ്യമപ്രവർത്തകയ്ക്ക് നേരെ ആക്രമണം. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ (പിടിഐ) റിപ്പോർട്ടർ എലിസബത്തിനാണ് മർദനമേറ്റത്. വാർത്താ ഏജൻസിയായ എഎൻഐയിൽ റിപ്പോർട്ടറായി ജോലി ചെയ്യുന്ന രാഘവേന്ദ്രയാണ് യുവതിയെ ആക്രമിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വാർത്തസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ എലിസബത്തിനോട് രാഘവേന്ദ്ര മോശമായി പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ഇയാൾ യുവതിയെ മര്‍ദ്ദിച്ചത്. അവിടെ ഉണ്ടായിരുന്ന മറ്റുള്ളവർ ചേര്‍ന്ന് രാഘവേന്ദ്രയെ പിടിച്ചുമാറ്റുകയായിരുന്നു. എലിസബത്ത് പിന്നീട് പോലീസിൽ പരാതി നൽകി.

സംഭവത്തിൽ പിടിഐ മാനേജ്മെന്റ് അപലപിച്ചു. എലിസബത്തിന് നിയമസഹായം നല്‍കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.