ബെംഗളൂരുവിൽ നിന്ന് ബാലിയിലേക്ക് പ്രതിദിന വിമാന സർവീസ് ആരംഭിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ബാലിയിലേക്ക് പ്രതിദിനം നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ. ബെംഗളൂരുവിൽ നിന്ന് ബാലിയിലെ ഡെൻപസാറിലേക്കാണ് സർവീസ് പ്രഖ്യാപിച്ചത്. അടുത്തിടെ ബെംഗളൂരുവിൽ നിന്ന് ജക്കാർത്തയിലേക്ക് ഇൻഡിഗോ വിമാന സർവീസ് ആരംഭിച്ചിരുന്നു.
6ഇ 1605 വിമാനം കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 12.50 ന് പുറപ്പെട്ട് 10.20ന് ഡെൻപസാറിൽ എത്തിച്ചേരും. ഡെൻപസാറിൽ നിന്ന് തിരിച്ചുള്ള വിമാനം (6ഇ1606) രാവിലെ 11.20ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.15ന് ബെംഗളൂരുവിലെത്തും.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വിമാന സർവീസ് സഹായകമാകുമെന്ന് ഇൻഡിഗോ കമ്പനി അറിയിച്ചു. ഇൻഡിഗോ നെറ്റ്വർക്കിലെ 33-ാമത്തെ അന്താരാഷ്ട്ര റൂട്ട് ആണിത്. 2023 ൽ ജക്കാർത്തയിൽ നിന്നാണ് എയർലൈൻ പ്രവർത്തനം ആരംഭിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.