രാജ്യത്ത് മൂന്നാഴ്ച ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം: ഒരാൾ അറസ്റ്റിൽ
ഇന്ത്യയില്‍ മൂന്നാഴ്ച ലോക്ക് ഡൗൺ എന്ന് സാമൂഹ്യമാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയ ആള് അറസ്റ്റിൽ. ചമ്രവട്ടം സ്വദേശി മുണ്ടുവളപ്പിൽ ഷറഫുദ്ദീനെയാണ്(45) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 25ന് അർദ്ധരാത്രി മുതൽ രാജ്യത്ത് മൂന്നാഴ്ചക്കാലത്തേക്ക് ലോക്ക് ഡൗൺ ആണെന്നും ഈ സമയം ബി.ജെ.പിക്ക് അനുകൂലമായി ഇ.വി.എം മെഷീൻ തയ്യാറാക്കുമെന്നും ശേഷമേ അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിക്കൂ എന്നും കാണിച്ചാണ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിച്ചുവരുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ ഡോമിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തവേയാണ് പ്രതി പിടിയിലായത്. തിരൂർ ഇൻസ്പെക്ടർ എം.കെ രമേഷ് എസ്.ഐ നിഖിൽ എ.ആർ സി.പി.ഓമാരായ അരുൺ ധനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.