ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാലില്‍ ചക്കക്കൊമ്പൻ ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയല്‍പ്പറമ്പിൽ ഐസക്കിന്റെ ഷെഡാണ് ആന തകർത്തത്. സംഭവ സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ ദുരന്തമാണ് വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.
കഴിഞ്ഞ ദിവസവും ചിന്നക്കനാലില്‍ ചക്കക്കൊമ്പൻ സിങ്കുകണ്ടത്ത് വീട് ആക്രമിച്ചു. കൂനംമാക്കല്‍ മനോജിന്റെ വീടാണ് ആക്രമിച്ചത്. ആന വീട് ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പുലര്‍ച്ചെ നാലു മണിക്കായിരുന്നു ആക്രമണം. വീടിന്റെ മുൻവശത്തെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ കുത്തി. വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീഴുകയും മുറിക്കുള്ളിലെ സീലിങ്ങ് തകരുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.