Follow the News Bengaluru channel on WhatsApp

നാല് തത്തകൾക്ക് 444 രൂപ ടിക്കറ്റ് ഈടാക്കി കെഎസ്ആർടിസി കണ്ടക്ടർ

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ്റെ ബസിൽ യാത്രക്കാർ കൂട്ടിലാക്കി കൊണ്ടുപോയ നാല് തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റടിച്ചു. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് യാത്രക്കിടെയാണ് സംഭവം.

മൈസൂരു സ്വദേശിനിയായ സ്ത്രീയും കൊച്ചുമകളുമാണ് നാല് തത്തകളെ കൂട്ടിലാക്കി യാത്രയിൽ കൂടെക്കൂട്ടിയത്. നാല് തത്തകളെയും ഓരോ യാത്രക്കാരായി കണക്കാക്കിയാണ് കണ്ടക്ടർ ടിക്കറ്റടിച്ചത്. ഒരു തത്തയ്ക്ക് 111 രൂപയുടെ ടിക്കറ്റാണ് നിന്ന് ഈടാക്കിയത്. കെഎസ്ആർടിസിയുടെ നോൺ പ്രീമിയം ബസിലാണ് ഇവർ യാത്ര ചെയ്തത്.

സംസ്ഥാന സർക്കാരിൻ്റെ ശക്തിയോജന പ്രകാരം, ഇരുവരും സ്ത്രീകളായതിനാൽ യാത്രാ നിരക്ക് സൗജന്യമാണ്. എന്നാൽ ഇരുവ‍ർക്കും ഒപ്പമുണ്ടായിരുന്ന തത്തകൾക്ക് കണ്ടക്ടർ ടിക്കറ്റടിക്കുകയായിരുന്നു. ടിക്കറ്റിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കണ്ടക്ടറുടെ നടപടിയിൽ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണം ഉയരുന്നുണ്ട്.

കർണാടക ആർടിസി ബസുകളിൽ പക്ഷികളെയും വളർത്തുമൃഗങ്ങളയും കൂടെക്കൂട്ടി യാത്ര ചെയ്താൽ കുട്ടികൾക്ക് ഈടാക്കുന്ന ടിക്കറ്റ് നിരക്ക് അവയ്ക്ക് നൽകേണ്ടതുണ്ട്. തുക നൽകാൻ തയ്യാറാകാത്ത യാത്രക്കാ‍ർക്കെതിരെ പിഴ ചുമത്താൻ ബസ് ജീവനക്കാർക്ക് അധികാരമുണ്ട്. അതോടൊപ്പം കണ്ടക്ട‍ർ ടിക്കറ്റ് നിരക്ക് ഈടാക്കിയില്ലെങ്കിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ വരെ മേലുദ്യോഗസ്ഥർക്ക് സാധിക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.