Follow the News Bengaluru channel on WhatsApp

ചിന്നസ്വാമി സ്റ്റേഡിയത്തിൽ തീപാറും; ഐപിഎല്ലിൽ കൊൽക്കത്തയും ബെംഗളൂരുവും ഇന്ന് നേർക്കുനേർ

ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് വൈകീട്ട് തീ പറത്തും പോരാട്ടം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. കോഹ്‌ലിയും ഗൗതം ഗംഭീറും നേര്‍ക്കുനേര്‍ വരുന്ന സീസണിലെ ആദ്യ അങ്കം കൂടിയാണ് ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്നത്. വൈകീട്ട് 7.30നാണ് മത്സരം.

കൊല്‍ക്കത്ത ആദ്യ കളി ജയിച്ച് രണ്ടാം മത്സരത്തിനും ബെംഗളൂരു മൂന്നാം പോരിനുമാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു പരാജയപ്പെട്ട ബെംഗളൂരു രണ്ടാം പോരില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി ജയ വഴിയില്‍ എത്തിയാണ് ഇന്ന് ഇറങ്ങുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആദ്യ പോരില്‍ കീഴടക്കിയാണ് കൊല്‍ക്കത്ത എത്തുന്നത്. കൊല്‍ക്കത്തയുടെ ദീര്‍ഘ നാളായുള്ള നെടുംതൂണുകള്‍ റസ്സലും സുനില്‍ നരെയ്‌നും ആദ്യ പോരില്‍ തിളങ്ങിയിരുന്നു. ഫാഫ് ഡുപ്ലെസി, കോഹ്ലി, മാക്‌സ്‌വെല്‍ ത്രയങ്ങളുടെ ബാറ്റിങ് കരുത്തിലാണ് ആര്‍സിബിയുടെ ആത്മവിശ്വാസം. മൂവര്‍ സംഘത്തെ റസ്സല്‍- നരെയ്ന്‍ സ്പിന്‍, പേസ് തന്ത്രത്തില്‍ കുരുക്കാമെന്നാണ് പ്രതീക്ഷ.

ഹൈദരാബാദിനെതിരെ റസ്സല്‍ കത്തും ബാറ്റിങാണ് നടത്തിയത്. വെറും 25 പന്തില്‍ താരം 64 റണ്‍സെടുത്തു പുറത്താകാതെ നിന്നു. നരെയ്ന്‍ നാല് ഓവറിൽ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരടക്കമുള്ളവര്‍ ഇത്തവണ തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് കെകെആറിണുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.