Follow the News Bengaluru channel on WhatsApp

മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു; മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ കേസ്

ബെംഗളൂരു: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്നാരോപിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ കേസെടുത്തു. ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയാണ് മന്ത്രിക്കെതിരെ ക്രിമിനൽ കേസെടുത്തത്.

തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. മാർച്ച് 20ന് ബെളഗാവിയിലെ സ്വകാര്യ ഹാളിൽ അങ്കണവാടി ജീവനക്കാരുടെ യോഗം മന്ത്രി വിളിച്ചതായി ജില്ലാ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിരുന്നു. ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചപ്പോൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അങ്കണവാടി ജീവനക്കാരോട് ഹെബ്ബാൾക്കർ സംസാരിക്കുന്നത് കണ്ടെത്തി. ഇതേതുടർന്ന് മന്ത്രിക്കെതിരെ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുകയായിരുന്നു.

മന്ത്രിയോടൊപ്പം സ്വകാര്യ ഹാൾ ഉടമ ഉമേഷ് രചനാവറിനെതിരെയും കോടതി കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ അസിസ്റ്റൻ്റ് ഇലക്ഷൻ ഓഫീസറുടെ അനുമതിയില്ലാതെയാണ് മന്ത്രി യോഗം സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ ഉണ്ടെന്ന് പൂർണ്ണമായി അറിഞ്ഞാണ് ഹാൾ ഉടമ യോഗത്തിന് സൗകര്യമൊരുക്കിയത്. ഇത്തരമൊരു യോഗം സംഘടിപ്പിച്ചതായി പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രത്യേക കോടതി ജഡ്ജി പ്രീത് ജെ. അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.