Follow the News Bengaluru channel on WhatsApp

തിരഞ്ഞെടുപ്പ് ചട്ടലംഘനം; തോമസ് ഐസക്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഐസക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ പ്രാഥമികമായ റിപ്പോർട്ടുകളും അദ്ദേഹത്തിന്റെ വിശദീകരണവും പരിശോധിച്ച ശേഷമാണ് ജില്ലാ വരണാധികാരിയുടെ നടപടി.

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് പ്രചരണം നടത്തിയതിനാണ് താക്കീത്. ഇത് കൃത്യമായ തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ഇനി സർക്കാർ പരിപാടികളിൽ സ്ഥാനാർത്ഥി പങ്കെടുക്കരുതെന്നും ഐസക്കിന് വരണാധികാരി താക്കീത് നല്‍കി. പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തോമസ് ഐസക്ക് സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നുവെന്ന യുഡിഎഫിന്റെ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

നേരത്തേ ഇക്കാര്യത്തില്‍ ഐസക്കിനോട് ജില്ലാ വരണാധികാരി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് യുഡിഎഫിന്റെ പരാതിയിലെ വിശദാംശങ്ങളും തോമസ് ഐസക്കിന്റെ വിശദീകരണവും പരിശോധിച്ച ശേഷമാണ് ജില്ലാ വരണാധികാരിയുടെ ഇപ്പോഴത്തെ നടപടി. ഇക്കാര്യത്തില്‍ വിശദമായ റിപ്പോർട്ട് വരണാധികാരി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.