Follow the News Bengaluru channel on WhatsApp

കുടുംബ സ്വത്തിൽ വിഹിതം ചോദിച്ചു; മകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പിതാവ്

ബെംഗളൂരു: കുടുംബ സ്വത്തിൽ വിഹിതം ചോദിച്ചതിന്റെ പേരിൽ മകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പിതാവ്. ബെംഗളൂരു ടി. ദാസറഹള്ളിയിലാണ് സംഭവം. കിരണിന് നേരെയാണ് (24) പിതാവായ റിട്ടയേർഡ് പോലീസ് സബ് ഇൻസ്‌പെക്ടറായ രാമകൃഷ്ണയ്യ ആസിഡ് ഉപയോഗിച്ചത്. സംഭവത്തിൽ ഗുരുതരമായ പൊള്ളലേറ്റ കിരണിനെ അയൽക്കാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.

പിതാവിനും കുടുംബത്തിനുമെതിരെ കിരൺ പോലീസിൽ പരാതി നൽകി. ആസിഡ് ഒഴിക്കുന്നതിനു മുമ്പ് രാമകൃഷ്ണയ്യ ക്രൂരമായി മർദിച്ചെന്നും കിരൺ ആരോപിച്ചു. ജ്യേഷ്ഠൻ ഉപേന്ദ്ര കുമാറിനും മൂത്ത സഹോദരി കലാവതിക്കും ആക്രമണത്തിൽ പങ്കുണ്ടെന്നും കിരൺ പറഞ്ഞു.

മർദ്ദനത്തിൽ കിരണിൻ്റെ ഒരു കണ്ണിനും പരുക്കേറ്റു. നിലവിൽ കിരൺ നാരായണ നേത്രാലയ ആശുപത്രിയിൽ ചികിത്സയിലാണ്. കിരണിനെ വീട്ടുകാർ നിരന്തരം ദ്രോഹിച്ചിരുന്നതായി അയൽക്കാർ മൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രാമകൃഷ്ണയ്യയും മറ്റ്‌ മക്കളും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.