Follow the News Bengaluru channel on WhatsApp

അഭിഭാഷകനെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കി: സ‌ഞ്ജീവ് ഭട്ടിന് 20 വർഷം തടവ്, പകവീട്ടലെന്ന് ഭാര്യ ശ്വേത ഭട്ട്

അഹമ്മദാബാദ് : അഭിഭാഷകനെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയെന്ന ആരോപണത്തിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സ‌ഞ്ജീവ് ഭട്ടിന് 20 വർഷം തടവ് വിധിച്ച് ഗുജറാത്തിലെ പാലൻപൂർ സെഷൻസ് കോടതി.1996-ല്‍ സഞ്ജീവ് ഭട്ട് ബനസ്‌ക്കന്ധ എസ്.പി.യായിരുന്നപ്പോഴുണ്ടായ സംഭവത്തിലാണ് ഇപ്പോള്‍ പാലന്‍പുര്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കേസില്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് കോടതി മാര്‍ച്ച് 26-ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എന്‍.ഡി.പി.എസ്. നിയമത്തിലെ 21-ാം വകുപ്പു പ്രകാരം 20 വര്‍ഷത്തെ തടവു ശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്.

രാജസ്ഥാനിലെ അഭിഭാഷകനായ സുമേര്‍സിങ് രാജപുരോഹിതിനെ മയക്കുമരുന്നു കേസില്‍പ്പെടുത്തിയെന്നാണ് കേസ്. പാലന്‍പുരില്‍ അഭിഭാഷകന്‍ താമസിച്ച മുറിയില്‍ 1.15 കിലോ കറുപ്പ് ഒളിപ്പിച്ചുവെച്ച ശേഷം അറസ്റ്റ് ചെയ്തുവെന്നാണ് ആരോപണം. പിന്നീട് രാജസ്ഥാന്‍ പോലീസിന്റെ അന്വേഷണത്തില്‍ കേസ് വ്യാജമെന്ന് കണ്ടെത്തി. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സഞ്ജീവ് ഭട്ടിനെ 2018-ല്‍ അറസ്റ്റ്‌ചെയ്തത്.

നിലവിൽ 1990ലെ ജാംനഗർ കസ്റ്റഡി മരണക്കേസിൽ 2018 മുതൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്. അന്ന് ജാംനഗർ എ.എസ്.പിയായിരുന്നു ഭട്ട്. 2015ൽ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു.

അതേസമയം കേസില്‍ സഞ്ജീവ് ഭട്ട് നിരപരാധിയാണെന്നു ഭാര്യ ശ്വേത ഭട്ട് പ്രതികരിച്ചു. അഞ്ച് വര്‍ഷമായി നടക്കുന്ന കേസില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ലെന്നും പകവീട്ടലാണെന്നും അവര്‍ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.