Follow the News Bengaluru channel on WhatsApp

കുഞ്ഞിനെ അരയില്‍ കെട്ടിയ നിലയില്‍ യുവതിയുടെ ജഡം പുഴയില്‍

മംഗളൂരു നേത്രാവതി നദിയില്‍ യുവതിയുടെയും അരയില്‍ ബന്ധിച്ച നിലയില്‍ കുഞ്ഞിന്റെയും ജഡങ്ങള്‍ കണ്ടെത്തി. നഗര പരിസരത്തെ അഡ്യാർപദവില്‍ ചൈത്രയും(30) കുട്ടിയുമാണ് ഹരേക്കള-പാവൂർ അണക്കെട്ട് പരിസരത്ത് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് ചൈത്രയേയും കുഞ്ഞിനെയും കാണാവുകയും പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. യുവതിയുടെയും കുഞ്ഞിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ചിത്രം കണ്ട ഹരകേല നിവാസികള്‍ കുഞ്ഞുമായി ഒരു സ്ത്രീ ഹരകേല പാലത്തിന് മുകളിലൂടെ നടന്നുപോകുന്നത് കണ്ടെന്ന് പോലീസിനെ അറിയിച്ചു.

തുടർന്ന് നദിയില്‍ നടത്തിയ തിരച്ചിലില്‍ രാത്രി ഹരകേല പാലത്തിന് സമീപം ഇരുവരുടെയും ജഡങ്ങള്‍ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് സംഭവം. കുഞ്ഞുമായി ചൈത്ര നദിയില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.