Follow the News Bengaluru channel on WhatsApp

പാചകം ചെയ്യാൻ മാത്രമേ അറിയൂ; സ്ത്രീവിരുദ്ധ പരാമർശം നടത്തി കോൺഗ്രസ് എം.എൽ.എ

ബെംഗളൂരു: കർണാടകയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തി മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ ശാമന്നൂർ ശിവശങ്കരപ്പ. ദാവൻഗെരെ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി ഗായത്രി സിദ്ധേശ്വരയ്ക്കെതിരെയാണ് ശിവശങ്കപ്പയുടെ പരമാർശം.

ഗായത്രി സിദ്ധേശ്വരയുടെ യോഗ്യതയെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഗായത്രി സിദ്ധേശ്വരയ്ക്ക് പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള കഴിവില്ലെന്ന് പറഞ്ഞ അദ്ദേഹം അടുക്കളയിലെ യോഗ്യത മാത്രമാണ് അവർക്കുള്ളതെന്നും കുറ്റപ്പെടുത്തി. നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ തിരഞ്ഞെടുപ്പിൽ താമര വിരിയിക്കുക എന്നതാണ് അവരുടെ ആവശ്യം. എന്നാൽ ആദ്യം അവർ ദാവൻഗെരെയിലെ പ്രശ്നങ്ങൾ മനസ്സിലാക്കട്ടെ.

കോൺഗ്രസ് ഒരുപാട് വികസനപ്രവർത്തനങ്ങളാണ് അവിടെ ചെയ്തത്. സംസാരിക്കാൻ അറിയുക എന്നത് പ്രധാനമാണ്, എന്നാൽ അവർക്ക് ഭക്ഷണം പാകം ചെയ്യാൻ മാത്രമേ അറിയൂ. പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശക്തി പ്രതിപക്ഷ പാർട്ടിക്കില്ല എന്നതായിരുന്നു ശിവശങ്കരപ്പയുടെ പരാമർശം. ദാവൻഗരയിൽ ശിവശങ്കരപ്പയുടെ മരുമകൾ പ്രഭ മല്ലികാർജുൻ ആണ് കോൺഗ്രസ് സ്ഥാനാർഥി.

കോൺഗ്രസ് നേതാവിന്റെ പരാമർശത്തെ ഗായത്രി രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് പാലിക്കുന്നത്. ഇതിനെതിരെ ബിജെപി പ്രതികരിക്കുന്നത് കാരണമാണ് കോൺഗ്രസ് ഇത്രയും അപക്വമായ പ്രസ്താവനകൾ പുറത്തിറക്കുന്നതെന്നും ഗായത്രി കുറ്റപ്പെടുത്തി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.