Follow the News Bengaluru channel on WhatsApp

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

തമിഴ് നടന്‍ ഡാനിയല്‍ ബാലാജി(48) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.  നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്  ഇന്നലെ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലയാളം ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ടെലിവിഷനിലൂടെയാണ് ബാലാജി വെള്ളിത്തിരയിലേക്ക് എത്തുന്നത്. റിലീസ് ചെയ്തിട്ടില്ലാത്ത കമല്‍ഹാസന്റെ ഹിസ്റ്റോറിക്കല്‍ ‍‍ഡ്രാമ മരുതനായകത്തിന്റെ പ്രൊഡക്ഷന്‍ മാനേജറായിട്ടായിരുന്നു ഡാനിയല്‍ ബാലാജിയുടെ സിനിമാ രംഗത്തേക്കുള്ള കാൽവെപ്പ്. 2006ല്‍ പുറത്തിറങ്ങിയ വേട്ടയാട് വിളയാടില്‍ ശ്രദ്ധേയമായ വില്ലൻ വേഷം ലഭിച്ചു. 2018ലെ വട ചെന്നൈ, 2017ല്‍ റിലീസ് ചെയ്ത മായവന്‍ എന്നിവയും അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്.

മമ്മുട്ടി നായകനായ ബ്ലാക്ക് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് ബാലാജി ആദ്യമായി എത്തുന്നത്. പിന്നീട് മോഹന്‍ലാലിന്റെ ഭഗവാനിലും മമ്മുട്ടിയുടെ ഡാഡി കൂളിലും അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ശനിയാഴ്ച പുരസൈവാക്കത്തിലെ വസതിയില്‍ സംസ്കാര ചടങ്ങുകൾ നടത്തും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.