Follow the News Bengaluru channel on WhatsApp

സമസ്ത പരീക്ഷയില്‍ മികച്ച വിജയം; അൽ മദ്റസത്തുൽ ബദരിയ്യ വിദ്യാർഥികളെ ആദരിച്ചു

ബെംഗളൂരു:സമസ്ത കേരള പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു. മാരിബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുൽ ബദരിയ്യയിലെ 21 വിദ്യാർഥികളെയാണ് ആദരിച്ചത്.

21 വിദ്യാർഥികളിൽ നിന്ന് 9 ടോപ് പ്ലസും 3 ഡിസ്റ്റിംഗ്ഷനും 6 ഫസ്റ്റ് ക്ളാസും നേടി കർണാടക സംസ്ഥാന മദ്രസകൾക്കിടയിൽ അൽ മദ്റസത്തുൽ ബദരിയ്യ പഠനം മികവിൽ ശ്രദ്ധേയമാണ്. ഇതോടെ കർണാടക സംസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ടോപ് പ്ലസ് കരസ്ഥമാക്കിയ നേട്ടവും അൽ മദ്റസത്തുൽ ബദരിയ്യ സ്വന്തമാക്കി.

മാരിബ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി വികെ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. ഡോ. ജാഫർ ഐഎഎസ് അനുമോദന പ്രസംഗവും മഹല്ല് ഖത്തീബ് ഉസ്താദ് ഷൗക്കത്തലി വെള്ളമുണ്ട ബദർ അനുസ്മരണ പ്രഭാഷണവും നടത്തി. മാരിബ് ട്രഷറർ കെ എച്ച് ഫാറൂഖ്, അലി മാസ്, റിയാസ് ക്വാളിറ്റി, മഹ്മൂദ് വികെ, ഫിറോസ് മാഹാബസാർ, അബ്ദുൾ സമദ് വാഫി, ഫൈസൽ തലശ്ശേരി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള സമ്മാന വിതരണവും നടന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.