Follow the News Bengaluru channel on WhatsApp

അടൂര്‍ അപകടം: കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയത് മനപ്പൂര്‍വമെന്ന് ആര്‍.ടി.ഒ റിപ്പോര്‍ട്ട്‌

അടൂര്‍ പട്ടാഴിമുക്ക് കെപി റോഡില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ആര്‍ടിഒ എന്‍ഫോഴ്സമെന്‍റിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. നൂറനാട് സ്വദേശിനി അനുജ രവീന്ദ്രന്‍ (37) ചാരുംമൂട് സ്വദേശി ഹാഷിം (31) എന്നിവരാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

ഹാഷീം ഓടിച്ച കാർ മനഃപൂര്‍വം അമിതവേഗതയില്‍ ട്രക്കിലേക്ക് ഇടിച്ചു കയറ്റിയെന്നാണ് ആര്‍ടിഒ എന്‍ഫോഴ്സമെന്‍റിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടം സമയം ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ മരിച്ച ഹാഷിമും അനുജയും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല.

ലോറിയുടെ നിയമവിരുദ്ധമായ ക്രാഷ് ബാരിയറും അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോർട്ടില്‍ പറയുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നത് ഇതുകൊണ്ടാണ്. അപകടസ്ഥലവും വാഹനവും പരിശോധിച്ചുകൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ എം.സി റോഡില്‍ പട്ടാഴിമുക്കില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തുമ്പമണ്‍ നോർത്ത് വിഎച്ച്‌എസ്‌എസ് അധ്യാപികയായ അനുജ സഹ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്നു. കുളക്കടയില്‍ വെച്ചാണ് ഹാഷിം അനുജയെ കാറില്‍ കയറ്റിയത്. കാറില്‍ കയറി മിനിറ്റുകള്‍കകം അപകടം നടന്നതായി പോലീസ് പറയുന്നു.

കാറില്‍ അനുജക്ക് മർദനമേല്‍ക്കുന്നത് കണ്ടതായും ദൃക്സാക്ഷി മൊഴികളുണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാർ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടയ്നർ ലോറിയുടെ ഡ്രൈവർ ബംഗാള്‍ സ്വദേശി ഷാരൂഖ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.