Follow the News Bengaluru channel on WhatsApp

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇന്ത്യാ സഖ്യ മഹാറാലി ഇന്ന് രാംലീല മൈതാനിയിൽ

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ, കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ പ്രതിപക്ഷ ഇന്ത്യാസഖ്യം ആഹ്വാനം ചെയ്ത മഹാറാലി ഇന്ന് നടക്കും. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് ഡല്‍ഹിയിലെ രാം ലീല മൈതാനിയിലാണ് മഹാറാലി ആരംഭിക്കുക. കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ഡി രാജ, ശരത് പവാർ, തേജസ്വി യാദവ്, തിരിച്ചി ശിവ, ഡെറിക് ഒബ്രയാൻ തുടങ്ങി സഖ്യത്തിലെ പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുക്കും. റാലിയിൽ പ​ങ്കെടുക്കാൻ ഡൽഹിയിലെ പാർട്ടി പ്രവർത്തകർക്ക് കോൺഗ്രസ്, ആം ആദ്മി പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ സഖ്യത്തിൽ മത്സരിക്കുന്ന ഇരുപാർട്ടികൾക്കും ഞായറാഴ്ച നടക്കുന്ന റാലി​ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കമാവുകയും ചെയ്യും.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ നടക്കുന്ന മഹാറാലി പ്രതിപക്ഷ സഖ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാകും. കെജ്രിവാളിന്റെ അറസ്റ്റ് മാത്രമല്ല, ജനാധിപത്യം സംരക്ഷിക്കപ്പെടാൻ വേണ്ടിയാണ് പ്രതിഷേധമെന്ന് പ്രതിപക്ഷസഖ്യം വ്യക്തമാക്കിയിരുന്നു. രാംലീല മൈതാനിയിൽ പതിനായിരങ്ങളെ അണിനിരത്തി ഇന്ത്യയുടെ ശക്തി പ്രകടനമാക്കാനാണ് നേതാക്കളുടെ ശ്രമം. റാലിയോട് അനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.