Follow the News Bengaluru channel on WhatsApp

ഒടുവില്‍ ആടുജീവിതത്തിന് ബഹ്‌റൈനില്‍ പ്രദര്‍ശന അനുമതി

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിത്തതിന് ബഹ്‌റൈനില്‍ പ്രദർശനാനുമതി. ഏപ്രില്‍ മൂന്ന് മുതലാണ് സിനിമ ബഹ്‌റൈനില്‍ പ്രദർശിപ്പിക്കുക. ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രം പ്രദർശന അനുമതി നല്‍കിയിരുന്ന ചിത്രം ഏപ്രില്‍ 3 മുതല്‍ ബഹ്‌റൈനിലെ തീയേറ്ററുകളില്‍ എത്തുമെന്നാണ് ബഹ്‌റൈനിലെ തീയേറ്റർ മാനേജ്മെന്റ് അറിയിച്ചത്.

ബഹ്റൈനുമായി ഏറെ ബന്ധമുള്ള ചിത്രം ആണ് ആടുജീവിതം. ചിത്രത്തിന്‍റെ മൊഴിമാറ്റം വിവിധ ഇന്ത്യൻ ഭാഷകളിലുണ്ടെങ്കിലും നിലവില്‍ മലയാളം മാത്രമേ യുഎഇയിലെത്തുന്നുള്ളൂ. ആടുജീവിതം നോവല്‍ ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളില്‍ വിവർത്തനം ചെയ്തപ്പോഴും ഏറെ വായിക്കപ്പെട്ടു. എന്നാല്‍, പുസ്തകം പിന്നീട് ഗള്‍ഫില്‍ നിരോധിക്കപ്പെടുകയും ചെയ്തു.

കേരളത്തില്‍ നിന്ന് തൊഴിലന്വേഷിച്ച്‌ എത്തിയ നജീബ് എന്ന ചെറുപ്പക്കാരൻ വഞ്ചനയ്‌ക്കും ചൂഷണത്തിനും ഇരയാകുന്നതാണ് നോവലില്‍ പറയുന്നത്. ഇതാണ് ഗള്‍ഫില്‍ നോവല്‍ നിരോധിക്കാൻ കാരണമായത്. നിലവില്‍ രണ്ടുദിവസം കൊണ്ട് സിനിമ ആഗോളതലത്തില്‍ 30 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി ഇന്നലെ സിനിമ 6.5 കോടി നേടിയെന്നാണ് സൂചന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.