Follow the News Bengaluru channel on WhatsApp

ബെംഗളൂരു – തിരുവനന്തപുരം പ്രതിദിന വിമാന സർവീസ് ഇന്ന് മുതൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിദിനം നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി വിസ്താര എയർലൈൻസ്. ഇന്ന് മുതലാണ് സർവീസ് തുടങ്ങുന്നത്. നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈനുകൾ ബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ പ്രതിദിനം എട്ട് സർവീസുകൾ വീതം നടത്തുന്നുണ്ട്.

വിസ്താരയുടെ വരവോടെ മൊത്തം സർവീസുകളുടെ എണ്ണം 10 ആയി ഉയരും. വിസ്താരയുടെ ആദ്യ വിമാനം (യുകെ 524) രാവിലെ 05.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാവിലെ 07.15ന് ബെംഗളൂരുവിലെത്തും. രാത്രി 10.40ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 11.40ന് തിരുവനന്തപുരത്തെത്തും. രണ്ടാമത്തെ വിമാനം (യുകെ 525) രാവിലെ 08.15 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 09.30 ന് തിരുവനന്തപുരത്തെത്തും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.