Follow the News Bengaluru channel on WhatsApp

തിരഞ്ഞെടുപ്പിന് മുമ്പേ പത്ത് സീറ്റിൽ വിജയിച്ച് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ അരുണാചൽ പ്രദേശിൽ പത്ത് സീറ്റിൽ വിജയിച്ച് ബി ജെ പി. മുഖ്യമന്ത്രി പേമഖണ്ഡു അടക്കം പത്ത് ബി ജെ പി സ്ഥാനാർഥികളാണ് വിജയിച്ചത്. ഈ മാസം 27നായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.

കോൺഗ്രസ്, ജെ.ഡി.യു തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർഥികളെ നിർത്താത്തതിനെ തുടർന്നാണ് ബി.ജെ.പി വിജയമുറപ്പിച്ചത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ അഞ്ച് സീറ്റുകളിൽ ബി ജെ പി ഇതര സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതോടെയാണ് പത്ത് സീറ്റുകൾ ബി ജെ പി കൈക്കലാക്കിയത്. പേമഖണ്ഡുവിനെ കൂടാതെ ഉപമുഖ്യമന്ത്രി ചൗന മേയ്ൻ, രതു തെഷി, ജിക്കെ ടാക്കോ, ന്യാതോ ദുകം, മുഷു മിതി, ഹേജ് അപ്പാ, തെഷി കസോ, ഡോംഗ്രു സിയോംഗ്ജു, ദസംഗ്ലു പുൾ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 60 അംഗ അരുണാചൽ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും ഒരുമിച്ചാണ് നടക്കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.