Follow the News Bengaluru channel on WhatsApp

തിരഞ്ഞെടുപ്പ് പ്രചാരണം; ഗൃഹ സന്ദര്‍ശനത്തിനെത്തിയ വാര്‍ഡ് അംഗത്തിന് നേരെ തിളച്ച കഞ്ഞിവെളളം ഒഴിച്ചയാള്‍ അറസ്റ്റില്‍

ആറ്റിങ്ങലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗൃഹ സന്ദര്‍ശനം നടത്തിയ വാര്‍ഡ് അംഗത്തിന്റെ ശരീരത്തില്‍ തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് അംഗം ശബരിനിവാസില്‍ ബിജുവിനാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജിയെ അറസ്റ്റ് ചെയ്തു.

പൊള്ളലേറ്റ ബിജു ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപ്രത്രിയിലാണ്. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ത്ഥി വി ജോയിക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു ബിജു അടക്കം പ്രവര്‍ത്തകര്‍. ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യവെ ബിജുവിന് നേരെ തിളച്ച കഞ്ഞിവെളളമൊഴിക്കുകയായിരുന്നു.

ബിജു വീട്ടിലെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന സജി ബിജുവിനെ അസഭ്യം വിളിച്ചു. ഇതോടെ മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞ് തിരിഞ്ഞുനടന്ന ബിജുവിന് നേരെ സജി കഞ്ഞി തിളച്ചുകൊണ്ടിരുന്ന മണ്‍കലം എടുത്ത് എറിയുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.