Follow the News Bengaluru channel on WhatsApp

‘പുതിയൊരു ഭാരതം നിര്‍മിക്കണം’; ഇന്ത്യാ മുന്നണി മഹാറാലിയില്‍ കെജ്‌രിവാളിന്റെ സന്ദേശം വായിച്ച്‌ ഭാര്യ

ശക്തിപ്രകടനമായി ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ മഹാറാലി. ഡല്‍ഹി രാംലീല മൈതാനിയിലാണ് റാലി. മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത വേദിയില്‍ വായിച്ചു. കെജ്‌രിവാള്‍ ഒരു സിംഹമാണെന്നും അദ്ദേഹത്തെ അധികകാലം ജയിലിലടക്കാൻ ബിജെപിക്ക് കഴിയില്ലെന്നും മഹാറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സുനിതാ കെജ്‌രിവാൾ വ്യക്തമാക്കി.

കെജ്‌രിവാൾ രാജിവയ്ക്കണോ എന്ന് സുനിത ജനങ്ങളോട് ചോദിച്ചു. ഇല്ല എന്നുച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു ജനക്കൂട്ടം ഡല്‍ഹി മുഖ്യമന്ത്രിക്കുള്ള പിന്തുണയറിയിച്ചത്. ഒരു തെറ്റും ചെയ്യാതെയാണ് കേജ്രിവാളിനെ ജയിലില്‍ അടച്ചിരിക്കുന്നതെന്നും സുനിത പറഞ്ഞു. ‘ജനാധിപത്യത്തെ സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പ്രതിപക്ഷനിരയിലെ പ്രധാന നേതാക്കളെല്ലാം അണിനിരന്നു.

രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, മെഹബൂബ മുഫ്തി തുടങ്ങിയവര്‍ റാലിക്കെത്തി. ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പനയും വേദിയിലെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ കേജ്രിവാള്‍ നല്‍കിയ ആറു സന്ദേശങ്ങള്‍ അടങ്ങിയ സന്ദേശവും സുനിത വേദിയില്‍ വായിച്ചു.

ഒരു പുതിയ രാഷ്ട്ര നിര്‍മ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലില്‍ കഴിയുമ്പോഴും ചിന്ത രാജ്യത്തെ കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറും വാക്കല്ല ,ഹൃദയമാണ്, ആത്മാവാണ് . സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നും കെജ്‌രിവാൾ സന്ദേശത്തില്‍ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.