Follow the News Bengaluru channel on WhatsApp

എല്‍.കെ. അദ്വാനിക്ക് രാഷ്ട്രപതി ഭാരത് രത്ന കൈമാറി

ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ഭാരത് രത്ന നല്‍കി. അദ്വാനിയുടെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് രാഷ്ട്രപതി അദ്ദേഹത്തിന് ഇന്ത്യയടെ പരമോന്നത സിവിലിയൻ ബഹുമതി കൈമാറിയത്.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തു. മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, കൃഷി ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ, രണ്ട് തവണ ബീഹാർ മുഖ്യമന്ത്രിയായിരുന്ന കർപ്പൂരി താക്കൂർ എന്നിവരെയും ഭാരത് രത്ന പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരുന്നു.

ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ മുൻ പ്രധാനമന്ത്രി ചരണ്‍ സിംഗിന്‍റെ പുരസ്‌കാരം അദ്ദേഹത്തിന്‍റെ ചെറുമകൻ ജയന്ത് സിംഗും പി.വി. നരസിംഹറാവുവിന്‍റെ പുരസ്‌കാരം മകൻ പി.വി. പ്രഭാകർ റാവുവും ഏറ്റുവാങ്ങി.

എം.എസ്. സ്വാമിനാഥനു വേണ്ടി മകള്‍ നിത്യ റാവു പുരസ്‌കാരം ഏറ്റുവാങ്ങി, കർപ്പൂരി ഠാക്കൂറിന്‍റെ പുരസ്‌കാരം അദ്ദേഹത്തിന്‍റെ മകൻ രാംനാഥ് ഠാക്കൂറും ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.