Follow the News Bengaluru channel on WhatsApp

ഐപിഎൽ 2024; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ആദ്യ വിജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 17-ല്‍ ആദ്യ ജയം കുറിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ 21 റണ്‍സിന്റെ ജയമാണ് അവര്‍ സ്വന്തമാക്കിയത്. ലഖ്‌നൗ ഉയര്‍ത്തിയ 200 റണ്‍സ് എന്ന ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന്റെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178-ല്‍ അവസാനിക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 11.4 ഓവറില്‍ 102 റണ്‍സ് സ്‌കോര്‍ ചെയ്തു മികച്ച തുടക്കം നേടിയ പഞ്ചാബ് അവസാന ഓവറുകളില്‍ മത്സരം കൈവിടുകയായിരുന്നു. 50 പന്തില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറും സഹിതം 70 റണ്‍സ് നേടിയ നായകനും ഓപ്പണറുമായ ശിഖര്‍ ധവാനാണ് അവരുടെ ടോപ്‌സ്‌കോറർ.

ധവാനു പുറമേ 29 പന്തില്‍ നിന്ന് മൂന്നു വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സ് നേടിയ മറ്റൊരു ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ, 17 പന്തില്‍ രണ്ടുവീതം സിക്‌സറും ഫോറും സഹിതം 28 റണ്‍സ് നേടിയ ലിയാം ലിവിങ്‌സ്റ്റണ്‍, ഏഴു പന്തില്‍ 19 റണ്‍സ് നേടിയ മധ്യനിര താരം പ്രഭ്‌സിമ്രാന്‍ സിങ് എന്നിവര്‍ക്കു മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്.

ലഖ്‌നൗവിന് വേണ്ടി നാലോവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് മത്സരം തിരിച്ചുപിടിച്ചത്. രണ്ടു വിക്കറ്റുകളുമായി മൊഹ്‌സിന്‍ ഖാന്‍ മികച്ച പിന്തുണ നല്‍കി.

ക്യാപ്റ്റൻ കെഎല്‍ രാഹുലിനെ ഇംപാക്ട് പ്ലെയറാക്കിയാണ് ലഖ്‌നൗ ഇറങ്ങിയത്. പരുക്ക് കാരണം ബാറ്റിങ്ങിനു മാത്രം ഇറങ്ങിയ രാഹുലിന് പക്ഷേ തിളങ്ങാനായില്ല. ഒമ്പത് പന്തില്‍ 15 റണ്‍സ് നേടി താരം പുറത്തായി. പഞ്ചാബിനു വേണ്ടി നാലോവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ബൗളിങ്ങില്‍ തിളങ്ങിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.